സീറോ മലബാർ സോസൈറ്റി ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു.

ബഹ്‌റൈൻ : അതിവിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർ സോസൈറ്റി 51 അംഗ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. മാനുഷരെല്ലാം ഒന്നുപോലെ എന്ന ഈരടികളെ ഓർമ്മപ്പെടുത്താനും, ബലപ്പെടുത്താനും,ആയിരം വർഷങ്ങൾക്കപ്പുറമുള്ള കേരള നാടിൻറെ ഐശ്വര്യ സമൃദ്ധിയെ പറ്റിയുള്ള ഓർമ്മകളുടെ നാളം,…, നന്മയുടെ പ്രകാശം പകർന്നു നമ്മിലൂടെ കടന്നുപോകുന്ന ഈ മഹത്തായ ദേശീയോത്സവത്തെ ചേർത്തുപിടിക്കാൻ വൈവിധ്യമാർന്ന കലാപരിപാടികൾക്കും, വിവിധ തലങ്ങളിലെ മത്സരങ്ങൾക്കും വേദി ഒരുക്കി സീറോമലബാർ സോസൈറ്റി.

വിപുലമായ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനായി ജീവൻ ചാക്കോയെ ഓണാഘോഷ കമ്മിറ്റി കൺവീനർ ആയി തിരഞ്ഞെടുത്തു.

കോർ ഗ്രൂപ്പ് ചെയർമാൻ ശ്രീ.പോൾ ഉറുവത്ത് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൊസൈറ്റി ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും,ജോയിൻ സെക്രട്ടറി ശ്രീ. ജോജിവർക്കി നന്ദിയും പറഞ്ഞു. യോഗത്തിൽ പ്രസിഡണ്ട് ശ്രീ .ചാൾസ് ആലുക്കാ,വൈസ് പ്രസിഡണ്ട് ശ്രീ .പോളി വിതയത്തിൽ,മുൻ പ്രസിഡണ്ട് ശ്രീ .ജേക്കബ് വാഴപ്പിള്ളി,ശ്രീ. ഷാജൻ സെബാസ്റ്റ്യൻ,ശ്രീ .പ്രിൻസ് ജോസ്,ശ്രീ. മോൻസി മാത്യു,ശ്രീ.ജെൻസൻവെണ്ണാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു.