ബഹ്റൈൻ : ജോയ് ഓഫ് ഗിവിങ് പ്രോജക്ടിന്റെ ഭാഗമായി ടീഷർട്ട് ബാഗുകൾ നിർമ്മിക്കുവാൻ കുട്ടികൾക്ക് പരിശീലനം നൽകി. ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ഓഫിസിൽ നടത്തിയ സമ്മർ അവയർനസ് ക്യാമ്പിന്റെ ഭാഗമായായി പരിശീലനത്തിൽ പല്ലവി ജെയ്ൻ നേതൃത്വം നൽകി. ടീഷർട്ടുകൾ പുനരുപയോഗിക്കുന്നതിന്റെ ഭാഗമായാണ് അവ കാരിബാഗുകളാക്കി മാറ്റുന്നത്. ടീഷർട്ടുകൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ 35971465, 396 17094, 39650314 എന്നീ നമ്പറുകളിൽ വിവരാണ് കൈമാറണമെന്ന് ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ അറിയിച്ചു.