ടേബിൾ ടെന്നീസ് :വിജയ തിളക്കത്തിൽ സോഹാർ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി സാറ സാബിൽ

സോഹാർ: ഐഎസ്‌എം-മസ്‌കറ്റിൽ വെച്ച് നടന്ന അണ്ടർ-17 സി.ബി.എസ്‌.ഇ ടേബിൾ ടെന്നീസ് ക്ലസ്റ്റേഴ്‌സ് ടൂർണമെന്റിൽ സോഹാർ ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി സാറ സാബിൽ ഉജ്വല വിജയം നേടി.ഒമാനിലുള്ള മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലെ കായിക താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ സാറ സാബിലിന്റെ വിജയം സോഹാർ ഇന്ത്യൻ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ആഹ്ളാദത്തിലാണ് .സാറ എന്ന പതിനാലുകാരി മുൻപും നിരവധി ടൂർണമെന്റുകളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്.സാറ സാബിലിൻ, ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ ഒമാനെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുത്തിരുന്നു.ടേബിൾ ടെന്നീസ് മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരികൂട്ടിയ സാറ വളർന്നു വരുന്ന നല്ല കായിക പ്രതിഭയാണ്.ഒമാനിൽ അരങ്ങേറാറുള്ള മിക്ക കായിക വിനോദങ്ങളിലും സാറയുടെ സാനിധ്യം ഉണ്ടാകാറുണ്ട്. ബാസ്‌ക്കറ്റ്‌ബോൾ, ടെന്നീസ് തുടങ്ങിയ മറ്റ് കായിക ഇനങ്ങളിലും സാറ വൈവിധ്യമാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.സോഹാറിലെ സ്വകാര്യ ദന്ത ക്ലിനിക്ക് നടത്തുന്ന മാഹി സ്വദേശിയായ ഡോക്ടർ അൻവർ സാബിലിന്റെയും കണ്ണൂർ സ്വദേശി ഡോ. ​​ഫസ്‌മീൻ സാബിലിന്റെയും മകളാണ് സാറ സാബിൽ.