പ്രതിഭാ നാടക അവാർഡ് 2021: സൃഷ്ടികൾ അയ്ക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 15.

മനാമ : ബഹ്‌റൈനിലെ പുരോഗമന സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രതിഭയുടെ പ്രഥമ നാടക അവാർഡിനായുള്ള സൃഷ്ടികൾ അയക്കുവാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 15ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. മികച്ച പ്രതികരണമാണ് നാടകരചയിതാക്കളിൽ നിന്നും ലഭിക്കുന്നത്.നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് അവാർഡ് പ്രഖ്യാപിക്കുക.ഇരുപത്തിയയ്യായിരം രൂപയുടെ രൂപയുടെ ക്യാഷ് അവാർഡും, ഫലകവും, കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ അവതരണ ദൈർഘ്യം വരാവുന്ന, 2019 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക. bpdramaawards@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് PDF ഫോർമാറ്റിൽ ആണ് അയക്കേണ്ടത്.നാടക രചനയിൽ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാൻ പാടുള്ളതല്ല. രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണെന്നും ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.