തംകീൻ സഹായം മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

മനാമ :  ബഹ്റൈനിൽ കോവിഡ് പ്രത്യാഘാതം നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി തംകീൻ നൽകുന്ന സഹായ പദ്ധതി മൂന്ന് മാസം കൂടി ദീർഘിപ്പിച്ചതായി അധികൃതർ അറിയിച്ചു .നിലവിൽ ജൂലൈ രണ്ടു വരെ ആണ്   ഭാഗിക അടച്ചിടൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്  .  കോവിഡ് മൂലം ഏർപ്പെടുത്തിയിരിക്കുന്ന    നിയന്ത്രണങ്ങളും ബിസിനസ്സിൽ നേരിടുന്ന   കുറവും  കണക്കിലെടുത്തു  ബുദ്ധിമുട്ടനുഭവിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും സഹായിക്കുന്നതിനായി നിലകൊള്ളുന്ന  അർധ സർക്കാർ ഏജൻസിയാണ് തംകീൻ  . കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിടേണ്ടി വന്ന സ്ഥാപനങ്ങൾക്കാണ് സഹായം ലഭിക്കുന്നത് . സി.ആർ/ലൈസൻസ് നിലവിലുള്ളവരായിരിക്കണം അപേക്ഷകർ.   പൂർണ്ണമായും അടച്ചിടേണ്ടി വന്ന മേഖലകൾക്ക് ഇതിൽ ഇളവ് നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ 2021ന് മുമ്പ് രജിസ്റ്റർ ചെയ്തവയായിരിക്കണമെന്ന് നിബന്ധനയിൽ പറയുന്നുണ്ട് . അമ്പതു  തൊഴിലാളികൾ വരെയുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയാണ് സഹായത്തിന് പരിഗണിക്കുന്നത് .