മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷത്തെയും പോലെ ഇപ്രാവശ്യവും തങ്ങളുടെ അന്തേവാസികൾക്കും കൂട്ടിരിപ്പ്കാർക്കും ഓണക്കോടി സമ്മാനിച്ചു.തണൽ എടച്ചേരി, കണ്ണൂർ, തിരുവന്തപുരം എന്നിവിടങ്ങളിലായി ഏകദേശം അഞ്ഞൂറോളം പേർക്ക് പുതുവസ്ത്രം നൽകാൻ കഴിഞ്ഞത് പ്രവാസികളുടെ നിർലോഭമായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണെന്നും തണൽ – ബഹ്‌റൈൻ ചാപ്റ്ററിന്റെ ഇനി അങ്ങോട്ടുള്ള പ്രവർത്തനങ്ങളിലും ഈ സഹായ സഹകരണങ്ങൾ തുടരണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.