മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ ബഹ്‌റൈൻ ചാപ്റ്റർ രക്‌ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലെക്സുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് ബ്ലഡ് ബാങ്ക് മേധാവി സകനാ സഈദ് ഉൽഘാടനം ചെയ്തു. പ്രവാസികളായ ഇന്ത്യക്കാർ, വിശിഷ്യാ മലയാളികൾ ചെയ്യുന്ന ഇത്തരം ജീവകാരുണ്യ പ്രവത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് തന്റെ ഉൽഘാടന പ്രസംഗത്തിൽ ശ്രീമതി സകനാ സഈദ് എടുത്തു പറഞ്ഞു.ലോകകേരള സഭ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാജി മൂതല, മറ്റ് സാമൂഹ്യ പ്രവർത്തകരായ കെ.ആർ. നായർ, കെ.ടി. സലിം, സയ്യിദ് ഹനീഫ്, ഇ.വി. രാജീവൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.റിയാസ് ആയഞ്ചേരി, ശ്രീജിത്ത് കണ്ണൂർ, സലിം കണ്ണൂർ, അനിൽ കൊയിലാണ്ടി, ജലീൽ പി.കെ., ഷംസുദീൻ വി.പി., സത്യൻ പേരാമ്പ്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.കെ.എം.സി.സി. ജനറൽ സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര, ഗഫൂർ കൈപ്പമംഗലം, കെ.പി. മുസ്തഫ, നവാസ് കുണ്ടറ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.അഷറഫ് മണിയൂർ, ഹരീന്ദ്രൻ, ഫൈസൽ മടപ്പള്ളി, മണിക്കുട്ടൻ, ഷബീർ മാഹി, എം.പി. വിനീഷ്, അസീൽ അബ്ദു റഹ്മാൻ, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടരി, ലത്തീഫ് ആയഞ്ചേരി, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. റഷീദ് മാഹി സ്വാഗതവും മുജീബ് മാഹി നന്ദിയും പറഞ്ഞു.