മസ്കറ്റ് : ഒമാനിലെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈഫൽ ടവർ മാതൃകയിൽ ഗോപുരം പണിയാനുള്ള സാദ്ധ്യതകൾ തേടി ഒമാൻ. ലോക ടൂറിസം സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഒമാനിലെ തൻഫീദിൽ ഇത്തരം ഒരു അഭിപ്രായം ഉയർന്നിരിക്കുന്നത്. ഇതിന്റെ സാധ്യത തേടിയിരിക്കുകയാണ് ഇപ്പോൾ ഒമാൻ ടൂറിസം മന്ത്രാലയം. പദ്ധതി യാഥാർഥ്യമാകണമെകിൽ ഒമാൻ ഗാർഹിക മന്ത്രാലയവും, ടൂറിസം മാത്രാലയം, റോയൽ ഒമാൻ പോലീസ് എന്നീ വകുപ്പുകൾ ചേർന്നുള്ള പ്രവർത്തനം ആവശ്യമാണ്. ഗാർഹിക മന്ത്രാലയം ആയിരിക്കും ഏതു ലൊക്കേഷനിൽ ആണ് ടവർ വരേണ്ടത് എന്ന് സ്ഥലം കണ്ടത്തേടത്തിന്റെ ചുമതല. എന്തായാലും കൊവിഡിൽ ഉലയുന്ന ടുറിസം മേഖലക്ക് ഉണർവ് പകരുന്നതാണ് ഇത് .