മനാമ :ബഹ്‌റിനിൽ ടീം ശ്രേഷ്ഠ പ്രമുഖ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ടു ഫാമിലി മീറ്റും മെഡിക്കൽ ക്യാമ്പും നടത്തി. കിംസ് ഹോസ്പിറ്റൽ സി ഒ ഒ താരിഖ് നജീബ്, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ മുഖ്യ അതിഥികളായിരുന്നു. ടെർമറ്റോളജി വിഭാഗത്തിലെ ഡോക്ടർ നിധിൻ വർഗീസിന്റെ സെമിനാർ അംഗങ്ങൾക്ക് വളരെ ഉപകാരപ്രദമായി. വേൾഡ് ഹെൽത്ത് ഡേയുടെ ഭാഗമായി കഴിഞ്ഞ ഒരുമാസമായി നടന്നു വരുന്ന സ്റ്റെപ് ചലഞ്ചിന്റെ വിജയിക്കുള്ള സമ്മാനം വിതരണവും നടന്നു.ഒന്നാം സമ്മാനമായാ 100 ഡോളറും സർട്ടിഫികറ്റും ശ്രീമാൻ സുധിനും രണ്ടാം സമ്മാനമായാ 50 ഡോളറും സർട്ടിഫിക്കറ്റും ശ്രീമാൻ അനിൽകുമാറും കിംസ് ഹോസ്പിറ്റൽ സി ഒ ഒ താരിഖിൽ നിന്നും ഏറ്റുവാങ്ങി. മത്സര വിജയിയെ മുൻകൂർ പ്രവചിച്ച സമ്മാനം ശ്രീമാൻ ബിബിൻ ഏറ്റുവാങ്ങി .മത്സരത്തിൽ അവസാന ഘട്ടം വരെ പങ്കെടുത്തവരെ കണ്ടെന്തി സർട്ടിഫിക്കറ്റുകളും നൽകി. പായസം ചലഞ്ചിൽ ഏറ്റവും കൂടുതൽ ഓർഡറുകൾ എടുത്തു വിജയിപ്പിച്ച സമ്മാനം കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റിൽ നിന്നും ശ്രീമതി രശ്മി അനൂപ് ഏറ്റുവാങ്ങി. കുട്ടികളുടെയും മുതിർന്നവരുടേതുമായ നിരവധി കലാപരിപാടികൾ അരങ്ങേറി. ജി സി സി കലോത്സവത്തിൽ കലാരത്ന അവാർഡ് ജേതാവായ അരുൺ അവതരിപ്പിച്ച കഥക് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ കൊറിയോഗ്രാഫ് ചെയ്ത ശ്യാം രാമചന്ദ്രൻ , മറിയം കമ്മീസ് എന്നിവർക്ക് ടീം ശ്രെഷ്ഠ നന്ദി അറിയിക്കുകയും ചെയ്തു. ഈ പ്രോഗ്രാം വിജയമാക്കുവാൻ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാവരോടും കിംസ് ഹോസ്പിറ്റലിനോടും ഉള്ള നന്ദി ടീം ശ്രേഷ്ഠ അറിയിച്ചു.