ഒമാൻ: തേജ് ചുഴലിക്കാറ്റ്; ദോഫാർ തീരത്തേക്ക് . ദോഫാർ ഗവർണറേറ്റിൽ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ അവധി പ്രഖ്യാപിച്ചു.. ചുഴലി കാറ്റിനെ നേരിടാൻ കൂടുതൽ സജീകരങ്ങളുമായി ഒമാൻ സിവിൽ ഡിഫെൻസ് അതോറിറ്റി. ഒമാൻ തീരത്തേക്ക് അടുക്കുന്ന തേജ് ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടാകുന്ന ശക്തമായ കാറ്റിന്റെയും മഴയുടെയും ഭാഗമായി ദോഫാർ ഗവർണറേറ്റിലെയും, അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസിറിലെ വിലായത്തിലെയും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഒക്ടോബർ 23 മുതൽ 24 വരെ (തിങ്കൾ, ചൊവ്വ) ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു… “തേജ്” എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളെ നേരിടാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ദോഫാർ ഗവർണറേറ്റിലേക്ക് രണ്ടാമത്തെ സപ്പോർട്ട് ഫോഴ്സിനെ അയച്ചു. ഈ സേനയിൽ കൂടുതൽ സെർച്ച് ആൻഡ് റെസ്ക്യൂ, ആംബുലൻസ് ടീമുകൾ ആണ് ഉള്ളത് .. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ, ബോട്ടുകൾ. എന്നിവയും ടീമിനൊപ്പം ഉണ്ട് .. ദോഫാർ ഗവർണറേറ്റിലെ സദ വിലായാത്തിനും, യെമനിലെ അൽമഹ്റ തീരങ്ങളിലേക്കുമാണ് ചുഴലിക്കാറ്റ് നീങ്ങി കൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട് .. അടുത്ത സമയങ്ങളിൽ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു.