ഒമാൻ : കഴിഞ്ഞ ദിവസം ഒമാനിലെ ഏറ്റവും കുറഞ്ഞ താപനില -2 ഡിഗ്രി സെൽഷ്യസ് ഇബ്രിയിലെ ജബൽ അൽ സാറയിൽ രേഖപ്പെടുത്തിയാതായി സിവിൽ ഏവിയേഷൻ അതോറിറ്റി സി എ എ പറഞ്ഞു … ഒമാന്റെ മലനിരകളിൽ കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയ ന്യുനമർദത്തിന്റെ സ്വാധീനം സുൽത്താനേറ്റിന്റെ കാലാവസ്ഥ യെ ബാധിച്ചിട്ടുണ്ടെന്നും വരുന്ന നാല് ദിവസം .. ഇടവിട്ടു മഴക്കും ഇടിമിന്നലിനും കാരണമാകുമെന്നും അതുമൂലം താഴ്‌വരകളും പാറക്കെട്ടുകളും കവിഞ്ഞൊഴുകാൻ ഇടയാക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി സി എ എ പറഞ്ഞു