ബഹ്റൈൻ : ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നും ബഹ്റാനിലേക്കു വരുന്ന യാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യ ,പാകിസ്ഥാൻ ,ബംഗ്ലാദേശ് ,നേപ്പാൾ ,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ബഹറിനിലേക്ക് വരുന്നവർക്ക് സ്വന്തം താമസസ്ഥലത്തോ നാഷണൽ റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള സ്ഥലത്തോ പത്തുദിവസത്തെ ക്വാറൻറീൻ കഴിയണം . നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് ആണ് തീരുമാനം കൈകൊണ്ടത് . ഇതോടൊപ്പം ആറു വയസുനുമുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടുന്നതിനു മുൻപ് 48 മണിക്കൂർ ഉള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം . സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടായിരിക്കണം . ബഹറിൻ എത്തുമ്പോൾ വിമാനത്താവളം വെച്ചും തുടർന്ന് അഞ്ചാം ദിവസവും പത്താംദിവസം കോവിഡ് പരിശോധന നടത്തണം .