കോവിഡ്​: ഒമാനിൽ മരണം പത്തായി

മസ്​കറ്റ് : ഒമാനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 74 വയസുകാരനാണ്​ മരിച്ചതെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ പത്താമത്തെ കോവിഡ്​ മരണമാണിത്​ . മലയാളി ഡോക്​ടർ രാജേന്ദ്രൻ നായർ അടക്കം മരിച്ചതിൽ ഏഴു പേരും വിദേശികളാണ്​.മൂന്നുപേർ സ്വദേശികളും.