തീവ്രവാദി

മസ്കറ്റ് പ്രവാസികളായ സജീർ അലി കണ്ണൂർ പ്രധാന വേഷത്തിൽ അഭിനയിച്ച്,പ്രശസ്ത സ്റ്റേജ്, റേഡിയോ നാടക നടനും, ചെറു കഥാകൃത്തുമായ മധു പെരുവാരം സംവിധാനം ചെയ്ത,മസ്കറ്റിൽ ചിത്രീകരിച്ച ഒരു ഹ്രസ്വചിത്രം (ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ, 22 മിനിറ്റ് ദൈർഘ്യമുള്ളത്).തീവ്രവാദിയെന്ന് സംശയിക്കുന്ന, നിരപരാധിയായ ഒരു യുവ പ്രൊഫസറുടെ ദുരന്തകഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.നല്ല ഭാവിയുള്ള ഒരു യുവ പ്രൊഫസർ അനാവശ്യമായ ജിജ്ഞാസ കാരണം ഗുരുതരമായ പ്രശ്‌നങ്ങളിൽ അകപ്പെടുകയും, ആ ഒരു ചെറിയ പിഴവിന്റെ പേരിൽ,കുടുംബത്തിലുംസമൂഹത്തിലും ഒറ്റപെട്ട് ജീവിതം തകർന്ന് പോകുന്നതുമാണ് ഇതിവൃത്തം.