ബോബി പാറയിൽ ന്റെ ഭാര്യാ പിതാവ് നിര്യാതനായി.

മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ ന്റെ ഭാര്യാ പിതാവ് ചിങ്ങവനം മാവേലിൽ കുടുംബാംഗവും, പാലക്കാട് കഞ്ചിക്കോട് മാവേലിൽ വീട്ടിൽ തമ്പി മാവേലിൽ നിര്യാതനായി. മുൻ യു ഡി എഫ് കൺവീനറും, കേരള കോൺഗ്രസ്‌ പാലക്കാട്‌ ജില്ലാ സീനിയർ ജനറൽ സെക്രട്ടറിയുമായിരുന്നു. ശവസംസ്കാരം നാളെ ( 12.09.2020, ഞായറാഴ്ച ) 2 മണിക്ക് കഞ്ചിക്കോട് സെന്റ് :ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ
ഭാര്യ :ഓമന തമ്പി, മക്കൾ :നിഷ ബോബി(ബഹ്‌റൈൻ ), തനേഷ് തമ്പി ( ജേർണലിസ്റ്റ്, 24 ന്യൂസ്‌ ചാനൽ ).മരുമക്കൾ : ബോബി പാറയിൽ ( ബഹ്‌റൈൻ ), ജ്യോതി ( ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക)