ഷിഫാ അൽ ജസീറ ഗ്രൂപ്പ് ഭക്ഷണ കിറ്റുകൾ തണലിന് കൈമാറി

ബഹ്‌റൈൻ : തണൽ നടത്തിവരുന്ന കോവിഡ് റിലീഫ് പ്രവർത്തനങ്ങളുടെ മൂന്നാം ഭാഗമായ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നത്തിലേക്ക് ഷിഫാ അൽ ജസീറ കിറ്റുകൾ വിതരണം ചെയ്തു. ജീവ കാരുണ്യ പ്രവർത്തന രംഗത്ത് ഷിഫാ അൽ ജസീറ നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ ശ്‌ളാഘനീയമാണെന്നും തണലുമായി എന്നും കൈകോർക്കാറുണ്ടെന്നും തണൽ ചെയർമാൻ  അറിയിച്ചു . ഫുഡ് കിറ്റുകൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ ഷിഫാ അൽ ജസീറ മാർക്കറ്റിംഗ് മാനേജർ മൂസ അഹ്മദ്, ഹെഡ് ഓഫ് സൂപ്പർവൈസർ ഷാജി മൻസൂർ, തണൽ ഭാരവാഹികളായ ലത്തീഫ് ആയഞ്ചേരി. ടിപ്പ് ടോപ് ഉസ്മാൻ, റഫീക്ക് അബ്ദുല്ല, ലത്തീഫ് കൊയിലാണ്ടി, റഫീക്ക് നാദാപുരം, ജയേഷ് വികെ മേപ്പയ്യൂർ‌, ഫൈസൽ പാട്ടാണ്ടി എന്നിവർ സന്നിഹിതരായിരുന്നു.