മനാമ: പുതിയ പ്രവർത്തന മേഖലകളിലേക്ക് കാൽവെക്കുന്ന തണൽ -വില്ല്യാപ്പള്ളി ബഹ്‌റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം നിലവിൽ വന്നു.മനാമ കെ സിറ്റി ഹാളിൽ വെച്ച് ചേർന്ന യോഗത്തിന് നിലവിലെ പ്രസിഡണ്ട് ഹാഷിം കിംഗ് കറക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് ആയഞ്ചേരി സ്വാഗതം ആശംസിച്ചു.തണൽ വില്ല്യാപ്പള്ളിയുടെ പ്രവർത്തനങ്ങളുടെ വിശദ രൂപം ഹമീദ് പൊതി മഠത്തിൽ അവതരിപ്പിച്ചു. പഴയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച യോഗം ഇനി അങ്ങോട്ടുള്ള പ്രവർത്തനങ്ങൾക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതല ഏൽപ്പിച്ചു. നൗഷാദ് സ്‌കൈ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: റിയാസ് ആയഞ്ചേരി (ജനറൽ സെക്രട്ടറി), നിസാർ കിംഗ് കറക് (ട്രഷറർ), ബഷീർ ആനാറത്ത്, അബ്ദുല്ല കുന്നോത്ത്, മനീഷ് വില്ല്യാപ്പള്ളി, ശിവകുമാർ കൊല്ലറോത്ത് (വൈ.പ്രസിഡണ്ട്) സഹീർ വില്ല്യാപ്പള്ളി, സക്കീർ മിടിയേരി, അനസ് എലത്ത്, ഡോ. ആസിഫ് (ജോ. സെക്രട്ടറി) എന്നിവരെ കൂടാതെ 23 പേരടങ്ങുന്ന ഒരു പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു.സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഷീദ് മാഹി പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രഖ്യാപിച്ചു. ചീഫ് കോർഡിനേറ്റർ മുജീബ് മാഹി, ഉസ്മാൻ ടിപ്പ് ടോപ്, ഷെരീഫ് വില്ല്യാപ്പള്ളി, എ.പി. ഫൈസൽ, ഇസ്‌ഹാഖ് വില്ല്യാപ്പള്ളി, ഫൈസൽ കോട്ടപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സഹീർ വില്ല്യാപ്പള്ളി നന്ദി പറഞ്ഞു.