മസ്കറ്റ് :സലാലയിൽ നിന്നും രാവിലെ റോയൽ എയർ ഫോഴ്സ് വിമാനത്തിൽ ഫാദർ ടോം മസ്കറ്റിൽവന്നിറങ്ങുന്ന കാഴ്ച ലോകം സതോഷത്തോടെ ആണ് സ്വീകരിച്ചത്. ആരോഗ്യമില്ലായിമയുടെ ശരീര ഭാഷ ആരിലും അല്പം സങ്കടം ഉണർത്തും.വാർത്ത ആദ്യം പുറത്തുവിട്ടത് ഒമാൻ ന്യൂസ് ഏജൻസി ആയിരുന്നു.വാർത്ത ഇന്ത്യൻ മാധ്യമങ്ങൾ ഏറ്റടുത്തതോടെ പലപ്പോഴും ഒമാൻ ന്യൂസ് ഏജൻസിയുടെ വെബ്സൈറ്റ് പണിമുടക്കി,വെബ്സൈറ്റ് സദർശിക്കുന്നവരുടെ തിരക്കായിരുന്നു ഇതിന് കാരണം.സുൽത്താൻ യാത്രക്കായും മറ്റും ഉപയോഗിക്കുന്ന എയർ ബേസിൽ ആയിരുന്നു ഫാദർ വന്നിറങ്ങിയത്,പ്രാഥമിക ചികിത്സനൽകിതായി ആണ് അറിവ്,ശേഷം മുടിയും താടിയും വെട്ടിയൊതുക്കി ഒമാനി ഉദ്യോഗസ്ഥനോടൊപ്പം ഇരിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി.
ഉച്ചക്ക് രണ്ടുമണിയോടെ പ്രതേക വിമാനത്തിൽ ഫാദർ റോമിലേക്ക് പറന്നു, ദൈവത്തിനും ഒമാൻ സുൽത്താനും ഒരായിരം നന്ദി പറഞ്ഞുകൊണ്ട്.
റോമിൽ എത്തിയ ഫാദർ സലേഷ്യൻ സഭയുടെ റോമിലെ മറ്റങ്ങൾക്കൊപ്പംതങ്ങി വിദക്ത ചികിത്സക്ക് വിധേയൻആകും തുടർന്ന് മാതൃരാജ്യമായ ഇന്ത്യയിലേക്ക് മടങ്ങും.