ബഹ്‌റൈൻ: മധ്യ പൂർവ്വ ദേശത്തെ മാതൃ ദേവാലയമായ ബഹ്‌റൈൻ സെന്റ്മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം 2003-ൽ തുടക്കം കുറിച്ച് പരിശുദ്ധ വട്ടശ്ശേരിൽ മാർ ദീവന്നാസിയോസ് തിരുമേനിയുടെ പാവന സ്മരണയിൽ ഇടവകയിലെ ആബാലവൃദ്ധ ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സ്മൃതി കലാകായിക മേളയുടെ പതിനൊന്നാമത് കലാകായിക മേളയ്ക്ക് വർണ്ണശഭളമായ സമാപനം. ആധാരി പാർക്കിലുള്ള ന്യൂ സീസൺ ആഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ട സമാപന ചടങ്ങിൽ, കഴിഞ്ഞ രണ്ടു മാസക്കാലമായി 140 ൽ പരം കലാ കായിക മത്സര ഇനങ്ങളിൽ മാറ്റുരച്ച 2000 ൽ അധികം മത്സരാർത്ഥികളിൽ വിജയികളായവർക്ക് അവാർഡ് വിതരണവും, വിവിധ ഗ്രൂപ്പുകളിൽ ചാമ്പ്യൻമാരായവർക്ക് കലാതിലക, കായികപ്രതിഭ പട്ടവും നൽകി ആദരിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ബഹ്‌റൈൻ പാർലമെന്റ് അംഗം ഹിസ് എക്സലൻസി നജീബ് ഹമദ് അൽ കവാരി വിശ്ഷ്ട അതിഥിയായിരുന്നു. കത്തീഡ്രൽ വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ ബഹു. പോൾ മാത്യു അച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസ്ഥാനം സെക്രട്ടറി ശ്രീ. ജോയൽ സാം ബാബു സ്വാഗതം അറിയിക്കുകയും, ജനറൽ കൺവീനർ ശ്രീ. ബോണി മുളപ്പാംപള്ളിൽ സ്മൃതി 2023 ന്റെ വിവരണം നടത്തുകയും, പ്രോഗ്രാം കൺവീനർ ശ്രീ. ജിനു ചെറിയാൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ കത്തീഡ്രൽ അസിസ്റ്റന്റ് വികാരിയും പ്രസ്ഥാനം വൈസ് പ്രസിഡന്റുമായ ബഹു. സുനിൽ കുര്യൻ ബേബി അച്ചൻ, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. ജീസൺ ജോർജ്ജ്, കത്തീഡ്രൽ സെക്രട്ടറി ശ്രീ. ജേക്കബ് പി. മാത്യു, പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ & മെഡിക്കൽ സെന്റർ പ്രതിനിധി ശ്രീ. ഗിരീഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ച് കൊണ്ട് സംസാരിച്ചു. ബഹു. ജോബ് സാം മാത്യു അച്ചൻ, പ്രസ്ഥാനം ലെ വൈസ് പ്രസിഡന്റ് ശ്രീമതി അന്നമ്മ തോമസ്, ട്രഷറർ ശ്രീ. സാന്റോ അച്ചൻകുഞ്ഞ്, വിവിധ കമ്മിറ്റി കൺവിനേഴ്സ്, കോർഡിനേറ്റേഴ്സ്, മറ്റ് സ്മൃതി കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മലയാള സിനിമയിലെ പ്രശസ്ത സിനിമ പിന്നണി ഗായികയും, ഐഡിയ സ്റ്റാർ സിംഗർ സീസൺ 6 ടൈറ്റിൽ വിന്നറുമായ ശ്രീമതി മെറിൻ ഗ്രിഗറി, സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ജനപ്രിയ ഗായകനായി മാറിയ ശ്രീജിഷ് സുബ്രമണ്യൻ എന്നിവർ നയിച്ച ഗാനമേള സമാപന ചടങ്ങിന് മാറ്റ് കൂട്ടി. പരിപാടികൾ ശ്രീ. ജെയ്സൺ ആറ്റുവ, ശ്രീമതി ബിൻസി അനിൽ എന്നിവർ നിയന്ത്രിച്ചു