22മത് രക്തദാന ക്യാമ്പ് “സിംപോണിയ’21” സംഘടിപ്പിക്കും

മനാമ : ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ  യുവജന സംഘടനയായ സെന്റ് തോമസ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോകരക്തദാന ദിനത്തോട് അനുബന്ധിച്ച് സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് 22മത് രക്തദാന ക്യാമ്പ് “സിംപോണിയ’21” എന്ന പേരില്‍ 11.06.2021 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ  നടത്തപ്പെടുന്നത് ആയിരിക്കും എന്നും പങ്കെടുക്കാൻ താത്പര്യമുള്ളവർ 39288728, 36444866, 36269262 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ് എന്നും യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ.ഫാ. ബിജു കാട്ടുമറ്റത്തിൽ, ലേ. വൈസ് പ്രസിഡന്റ് ശ്രീ. ബിബു എം ചാക്കോ, സെക്രട്ടറി ഗീവർഗീസ് കെ ജെ, ട്രഷറർ പ്രമോദ് വർഗ്ഗീസ് എന്നിവർ അറിയിച്ചു