34-ാമത് ജനറൽ അറബ് ഇൻഷുറൻസ് ഫെഡറേഷൻ കോൺഫറൻസിനു തുടക്കമായി 

ഒമാൻ : 34-ാമത് ജനറൽ അറബ് ഇൻഷുറൻസ് ഫെഡറേഷന്റെ നാലു ദിവസങ്ങളിലായി ഉദ്ഘാടന ചടങ്ങിൽ ജനറൽ ഹിസ് ഹൈനെസ്സ് ഡോ കാമിൽ ബിൻ ഫഹദ് ബിൻ മഹമൂദ് അൽ സെയ്ദ് രക്ഷാധികാരിയായി. ‘അറബ് ഇൻഷുറൻസ് വ്യവസായത്തിലെ സുസ്ഥിരതയും ഉൾക്കൊള്ളലും’ എന്ന വിഷയത്തിലാണ് കോൺഫ്രൻസ് നടക്കുന്നത്. ഇൻഷുറൻസ് വ്യവസായത്തിൽ അന്താരാഷ്ട്ര, പ്രാദേശിക, പങ്കാളിത്തത്തോടെ അറബ് ഇൻഷുറൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിപ്ലവത്തെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. അറബ് ലോകത്തെ ഇൻഷുറൻസ് വ്യവസായ പോളിസി നിർമ്മാതാക്കൾ, കമ്പനികൾ, ബ്രോക്കർമാർ, അറബ് ലോകത്തും പുറത്തും നിന്നുള്ള റീ-ഇൻഷുറർമാർ എന്നിവർക്കായുള്ള ഒരു പ്രധാന പ്രാദേശിക സമ്മേളനമാണ് നാലു ദിവസങ്ങളിലായി ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്നത് .1,800-ലധികം കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 2,200-ലധികം രജിസ്റ്റർ ചെയ്ത പങ്കാളികളും പ്രദർശനത്തിന്റെ ഭാഗമാകുന്നു