ഒമാൻ : ദോഫാർ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ശാഖയുടെയും ഒമാനിലെ സുൽത്താനേറ്റിലേക്കുള്ള ബഹ്‌റൈൻ എംബസിയുടെയും സഹകരണത്തോടെ ഒമാനി-ബഹ്‌റൈനി ഫ്രണ്ട്‌ഷിപ്പ് സൊസൈറ്റി സംഘടിപ്പിക്കുന്ന ഒമാനി-ബഹ്‌റൈനി ഉൽപ്പന്നങ്ങളുടെ പ്രദർശനം നാലാം പതിപ്പിന് സലാലയിലെ വിലായത്തിൽ തുടക്കം കുറിച്ചു 10 ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിന്റ്റെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡ് ചെയർമാൻ ഹിസ് എക്‌സലൻസി ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് ഉദ്ഘാടനം നിർവ്വഹിച്ചു: “പ്രാദേശിക, ഗൾഫ് വിപണിയിൽ ഒമാനി ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് എക്‌സിബിഷൻ. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കുള്ളിൽ ദേശീയ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഭാഗമായാണ് പ്രദർശനം സങ്കടിപ്പിക്കുന്നതു . സലാല ഗ്രാൻഡ് മാളിൽ നടക്കുന്ന പ്രദർശനത്തിൽ 33 ഒമാനി, ബഹ്‌റൈൻ സംരംഭകരാണ് പങ്കെടുക്കുന്നത്. തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും വ്യാപാര വിനിമയത്തിൻ്റെ അളവ് വർധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ പ്രദർശനങ്ങളിലൂടെ ഇരുവിഭാഗങ്ങൾക്കുമിടയിൽ പങ്കാളിത്തം സ്ഥാപിക്കുന്നതിനും അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം നടക്കുന്നത് . ഒമാനി-ബഹ്‌റൈനി ഉൽപന്ന പ്രദർശനം അതിൻ്റെ മൂന്നിൽ കൈവരിച്ച വിജയങ്ങളുടെ തുടർച്ചയായാണ് നാലാമത് സംഘടിപ്പിക്കുന്ന ഈ പ്രദർശനമെന്ന് ബഹ്‌റൈൻ അംബാസഡർ ഹിസ് എക്‌സലൻസി ഡോ. ജുമാ ബിൻ അഹമ്മദ് അൽ കാബി പറഞ്ഞു. സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിലും രണ്ട് സഹോദര രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി തുറക്കുന്നതിലും സംരംഭകരുടെ പങ്ക് ഊന്നിപ്പറയുന്നതിന് മുൻ പ്രദര്ശങ്ങള് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .