ഒമാൻ: ജി സി സി യിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട സഹകരണവും സംയോജനവും ശാക്തീകരണവും വർധിപ്പിക്കുകയാണ് യോഗം ലക്ഷ്യമിടുന്നതെന്ന് ഒമാൻ പൈതൃക-ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖി പ്രസംഗത്തിൽ പറഞ്ഞു. സാമ്പത്തിക വൈവിധ്യവൽക്കരണവും സുസ്ഥിര വികസനവും സാക്ഷാത്കരിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സാമ്പത്തിക സാമൂഹിക മേഖലകളിലൊന്നായി ജിസിസി ടൂറിസം മേഖല ഉയർന്നുവരുന്നു വെന്ന് ജി സി സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു… യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിൽ ഇതുവരെ ജിസിസി സംസ്ഥാനങ്ങൾ 17 ലധികം ലാൻഡ്മാർക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി …ജി സി സി ഇൻബൗണ്ട് സന്ദർശകരുടെ ആകെ എണ്ണം 2022-ൽ 39.8 ദശലക്ഷമായിരുന്നു, ഇത് 2021-ലെ കണക്കുകളേക്കാൾ 136.6 ശതമാനം വർധനവാണ്. അതേസമയം, ജിസിസി സംസ്ഥാനങ്ങൾ സന്ദർശിച്ച വിനോദസഞ്ചാരികളുടെ ചെലവ് 2021ലെ കണക്കുകളേക്കാൾ 101.2 ശതമാനം വർധിച്ച് 85.9 ബില്യൺ ഡോളറായി ഉയർന്നു. 2030 വരെ പ്രതിവർഷം 7 ശതമാനം എന്ന നിരക്കിൽ ഇൻബൗണ്ട് സന്ദർശനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ഏകീകൃത കാഴ്ചപ്പാടാണ് ജിസിസി ടൂറിസം സ്ട്രാറ്റജി വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകീകൃത ഗൾഫ് സ്ഥിതിവിവരക്കണക്കുകൾക്കായുള്ള കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചും ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതിയെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അഖീൽ അൽ ഖത്തീബ് പറഞ്ഞു. .. ഡിസംബറിനു മുമ്പ് “ഏകീകൃത ജിസിസി വിസ പദ്ധതി”യെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും അംഗരാജ്യങ്ങൾ ജി സി സി സെക്രട്ടേറിയറ്റ് ജനറലിന് നൽകുന്ന പദ്ധതി അംഗീകരിക്കുകയും ചെയ്തു.