കുവൈറ്റ് : കുവൈറ്റിൽ ജോലി ചെയുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഒരുങ്ങി അധികൃതർ . ഫിനാന്‍സ്, ടെക്നിക്കല്‍ എന്നി മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആയിരിക്കും പരിശോധിക്കുക. അതാതു തസ്തികയിൽ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടോയെന്ന് ഉറപ്പാക്കുകയാണ് പരിശോധനയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. പരിശോധനകൾക്ക് ശേഷം തസ്തികകള്‍ വിദ്യാഭ്യാസ യോഗ്യതകളുമായി നേരിട്ട് ബന്ധപ്പെടുത്തും. കഴിഞ്ഞ കാലത്തു 16,000 പ്രവാസി തൊഴിലാളി വർക്ക് പെർമിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്ന് വാർത്തകർ പരന്നിരുന്നു . എന്നാൽ ഇത് കൃത്യമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ രാജ്യത്തെ സാമ്പത്തിക, സാങ്കേതിക തൊഴിലുകളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഓഡിറ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട് .നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.