കുവൈറ്റിൽ ജോലി ചെയുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഒരുങ്ങി അധികൃതർ

കുവൈറ്റ് : കുവൈറ്റിൽ ജോലി ചെയുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഒരുങ്ങി അധികൃതർ . ഫി​നാ​ന്‍സ്, ടെ​ക്നി​ക്ക​ല്‍ എന്നി മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ മാ​ന്‍പ​വ​ര്‍ ആയിരിക്കും പ​രി​ശോ​ധി​ക്കുക. അതാതു തസ്‍തി​ക​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് ആ ​ജോ​ലി ചെ​യ്യാ​നു​ള്ള വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടോയെന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് പരി​ശോ​ധ​ന​യി​ലൂ​ടെ അധികൃതർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പരിശോധനകൾക്ക്‌ ശേഷം ത​സ്‍തി​ക​ക​ള്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തും. കഴിഞ്ഞ കാലത്തു 16,000 പ്ര​വാ​സി തൊ​ഴി​ലാ​ളി വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ള്‍ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് വാർത്തകർ പരന്നിരുന്നു . എന്നാൽ ഇത് കൃ​ത്യ​​മല്ലെന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അറിയിച്ചു. കൂടാതെ രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക തൊ​ഴി​ലു​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചിട്ടുണ്ട് .നടപടികൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.