വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എയർലിഫ്ട് ചെയ്തു

ഒമാൻ : ദോഫാർ വിലായത്തിലെ റസ്യുത്തിൽ വാഹനാപകടത്തിൽ മരിച്ച ആറ് പൗരന്മാരുടെ മൃതദേഹങ്ങൾ റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ എയർലിഫ്ട് ചെയ്തു .ദോഫാറിലെ റസ്യുത്തിൽ വാഹനാപകടത്തിൽ മരിച്ച ആറ് പൗരന്മാരുടെ മൃതദേഹങ്ങളും അവരുടെ ബന്ധുക്കളെയും റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ സലാലയിൽ നിന്നും സീബ് എയർ ബേസിലേക്ക് എത്തിച്ചതായി റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഒമാൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ വിവിധ വകുപ്പുകളുമായി ചേർന്ന് സഹകരിച്ചാണ് എയർലിഫ്റ്റ് നടത്തിയത്.