ചരക്ക് കപ്പലിന് തീപ്പിടിച്ചു ജീവനക്കാരെ രക്ഷപ്പെടുത്തി

സലാല: ദുബൈയിൽനിന്ന് റിപ്പബ്ലിക് ഓഫ് സൊമാലിയയിലേക്ക് ചരക്കുമായി പോവുകയായിരുന്ന ഇന്ത്യൻ ചരക്കുകപ്പൽ ‘വിരാട് 3-2120’ ദോഫാർ ഗവർണറേറ്റിലെ ഹാസിക് നിയാബത്തിന് സമീപം ഉൾക്കടലിൽ കത്തി നശിച്ചു. ക്യാപ്റ്റൻ ഗത്താർ സിദ്ദീഖ് ഉൾപ്പടെ പതിനൊന്നു പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അവരിൽ ഒരാൾക്ക് ചെറിയ പരിക്കുണ്ട്, ആവശ്യമായ ചികിത്സ സ്വീകരിക്കാൻ കൊണ്ടുപോകുകയും ചെയ്തു.