ഒമാൻ : സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) ഒമാൻ ഇൻ്റർനാഷണൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്സ് വാർഷിക യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഓർമയുടെ ഭാഗമായി സ്മാരക വെള്ളി നാണയം പുറത്തിറക്കി.ഇൻ്റർനാഷണൽ ഫോറം ഓഫ് സോവറിൻ വെൽത്ത് ഫണ്ട്സ് 2024-ൻ്റെ വാർഷിക യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ഓർമയുടെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) ഒരു സ്മാരക വെള്ളി നാണയം പുറത്തിറക്കി. അകെ 1,600 നാണയങ്ങൾ ആണ് പുറത്തിറക്കിയിരിക്കുന്നത് .., ഒരു നാണയത്തിൻ്റെ മൂല്യം ഒരു ഒമാനി റിയാൽ ആണ്, വെള്ളിയുടെ പരിശുദ്ധി 0.999 ശതമാനവും , വ്യാസം 38.61 മില്ലീമീറ്ററും ഭാരം 28.28 ഗ്രാമുമാണ്. വെള്ളി സ്മാരക നാണയങ്ങൾ സെൻട്രൽ ബാങ്ക് ഓഫ് ഒമാനിൽ നിന്നോ , ഒമാൻ പോസ്റ്റ് സെയിൽസ് വിൻഡോ വഴിയോ നവംബർ 17 മുതൽ ഓപ്പറ ഗാലേറിയയിൽ നിന്നോ വാങ്ങാം. ഇതിൻ്റെ വിൽപ്പന വില അൻപത് ഒമാനി റിയൽ ആണ്, ആഗോള വിപണിയിലെ വെള്ളി വിലയിലെ മാറ്റത്തിനനുസരിച്ച് വില വർദ്ധിക്കും..