മനാമ: കോവിഡ് 19 മായി ബന്ധപ്പെട്ട് കാപിറ്റല്‍ ഗവര്‍ണറേറ്റ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസ്താവിച്ചു . സ്വദേശി, വിദേശി വേര്‍തിരിവില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് സഹായം നല്‍കാനുള്ള സന്നദ്ധത മഹത്തരവും ശ്ലാഘനീയവുമാണ് .അർഹരായ ആളുകൾക്ക് സാന്ത്വനം എത്തിക്കുന്നതിൽ വിവിധ ഇന്ത്യൻ സംഘടനകളെയും അസോസിയേഷനുകളെയും പങ്കാളികളാക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ കൃത്യമായി മനസിലാക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനുമുള്ള കേപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്‌മാൻ ആൽ ഖലീഫയുടെ പ്രവർത്തനങ്ങൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ കൂട്ടിച്ചേർത്തു.മലയാളികളുൾപ്പെ ടെയുള്ള പ്രവാസി സംഘടനകളെയും കൂട്ടായ്മകളെയും കേപിറ്റൽ ഗവർണറേറ്റുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കാപിറ്റല്‍ ഗവര്‍ണറേറ്റ് സ്ട്രാറ്റജിക് പ്ളാനിങ് ആന്‍റ് പ്രൊജക്റ്റ്സ് മാനേജ്മെന്‍റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയുടെയും ബഹ്‌റൈൻ ഹോസ്പിടാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ്സിന്റെയും പങ്ക് ഏറെ വിലമതിക്കപ്പെടേണ്ടതാണെന്നും ഫ്രന്റ്സ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
യൂസുഫ് യാഖൂബ് ലോറിക്കും ആന്റണി പൗലോസ്സിനുമുള്ള ഫ്രന്റസിന്റെ ആദരവ് പ്രസിഡന്റ് ജമാൽ നദ്‌വി ഇരിങ്ങൽ കൈമാറി. ഫ്രന്റസ് കേന്ദ്ര എ സ്‌ക്യൂട്ടീവ് അംഗം എ. എം ഷാനവാസ് , മനാമ ഏരിയ സമിതി അംഗം മുഹമ്മദ് മുഹിയുദ്ധീൻ, മുഹറഖ് ഏരിയ സമിതി അംഗം മുഹമ്മദ് അലി എന്നിവരും പങ്കെടുത്തു.