റിയാദ് : ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന് ബിന്‍ അബ്ദുല്ലയും സൗദിയിലെ റിയാദിൽ നിന്നും റജ്വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൈഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞതായി ജോര്‍ദാന്‍ രാജകീയ കോടതി . റിയാദിലെ വധുവിന്റെ പിതാവിന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകൾ നടത്തിയത് . ജോർദാൻ രാജകുടുംബത്തിലെ അംഗങ്ങളായ പ്രിൻസ് ഹസ്സൻ ബിൻ തലാൽ, പ്രിൻസ് ഹാഷിം ബിൻ അബ്ദുല്ല,, പ്രിൻസ് അലി ബിൻ ഹുസൈൻ, പ്രിൻസ് ഹാഷിം ബിൻ ഹുസൈൻ,പ്രിൻസ് ഗാസി ബിൻ മുഹമ്മദ്, പ്രിൻസ് റാഷിദ് ബിൻ ഹസ്സൻ എന്നിവരും വധുവിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കുചേർന്നു .
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്മാന്,ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനെയും കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയെയും വിളിച്ചു ആശംസകള്‍ അറിയിച്ചു.
ജോർദാൻ കിരീടാവകാശി ഇനി മുതൽ സൗദി അറേബ്യയുടെ മരുമകൻ
DESK@SAUDI ARABIA