മനാമ : ബഹ്റൈനിൽ വിവിധ വാക്സിനുകൾക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയപരിധി ആറ് മാസത്തിൽനിന്ന് മൂന്ന് മാസമായി കുറച്ചതായി ദേശീയ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു .ഫൈസർ-ബയോൺടെക്, കോവിഷീൽഡ്-ആസ്ട്ര സെനേക്ക, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് സമയപരിധിയാണ് കുറച്ചത്. പുതിയ സാഹചര്യങ്ങൾ വിലയിരുത്തി ദേശീയ ഏകോപന സമിതിയുടെ അംഗീകാരത്തിന് വിധേയമായാണ് തീരുമാനം . സിനോഫാം വാക്സിന് മൂന്ന് മാസമാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലാവധി മുൻപ് നൽകിയിരുന്നു . എന്നാൽ രോഗമുക്തി നേടിയവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള കാലയളവ് ഒരു വർഷത്തിൽനിന്ന് ആറ് മാസമായും കുറച്ചതായും അധികൃതർ വ്യക്തമാക്കി .