പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം പ്രവാസി സമൂഹത്തിന് തീരാ നഷ്ടം, രാജു കല്ലുംപുറം

ബഹ്‌റൈൻ : സ്വദേശികളോടൊപ്പം പ്രവാസികളെയും സ്വന്തജനമായി കരുതി സ്നേഹിച്ച ഹിസ് റോയൽ ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗം പ്രവാസി സമൂഹത്തിന് നികത്താൻ ആകാത്ത നഷ്ടമാണെന്ന് ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം അഭിപ്രായപ്പെട്ടു. അഞ്ചു പതിറ്റാണ്ട് കാലഘട്ടം പ്രധാനമന്ത്രി പദം അലങ്കരിച്ച അദ്ദേഹം ലോകത്തിലെ എല്ലാ നന്മകളെയും ആവാഹിച്ച് ഈ പവിഴ ദ്വീപിനെ ലോക രാജ്യങ്ങളിൽ ഉന്നത സ്ഥാനത്തെത്തിക്കുവാൻ പ്രയത്നിച്ച മഹത് വ്യെക്തിതമായിരുന്നു.

കോവിഡ് മഹാമാരിയൽ ലോകം മുഴുവൻ പകച്ചു നിന്നപ്പോൾ പ്രവാസികളെ കൈവിടാതെ സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ അദ്ദേഹത്തിൻറെ കീഴിലുള്ള ഭരണകൂടത്തിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിൻറെ ആത്മാവിന്‌ നിത്യശാന്തി നേരുന്നതോടൊപ്പം ബഹ്റൈൻറെ ദുഃഖത്തിൽ പങ്കു ചേർന്നുകൊണ്ട് ഓ ഐ സി സി ഗ്ലോബൽ കമ്മറ്റിയുടെ അനുശോചനം രാജു കല്ലുംപുറം അറിയിച്ചു.