കുന്നംകുളം :കാലങ്ങളായി ഭരണം നടത്തി കൊണ്ടിരിക്കുന്ന ഇടത്,വലത് മുന്നണികളുടെ വികസന മുരടിപ്പാണ് മത്സ്യ മാർക്കറ്റ് ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്ന് sdpl കുന്നംകുളം മണ്ഡലം സ്ഥാനാർത്ഥി V S അബുബക്കർ അഭിപ്രായപ്പെട്ടു. കുന്നോളം വികസനം കുന്നംകുളത്ത് എന്ന് പറഞ്ഞ് പ്രചരണം നടത്തുന്ന നിലവിലെ MLA യും മന്ത്രിയുമായ എ.സി. മൊയ്തീൻ എന്ത് വികസനമാണ് മണ്ഡലത്തിൽ നടപ്പിലാക്കിയത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.,തൊഴിലാളി പാർട്ടി എന്ന ലേബലിൽ ഉയർന്നു വന്ന പ്രസ്ഥാനത്തിന്റെ ഭരണത്തിന് കീഴിലുള്ള നഗ്നമായ തൊഴിലാളി വഞ്ചനയാണ് തുറക്കുളം മത്സ്യ മാർക്കറ്റിലെ തൊഴിലാളികളോട് കാണിക്കുന്ന അവഗണനയിലൂടെ വ്യക്തമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് മാർക്കറ്റിലെ ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പാർട്ടി മുന്നോട്ടു വെച്ച “ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ” എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തതിന്റെ ഉത്തമ ഉദാഹരണമാണ് മത്സ്യ മാർക്കറ്റിലെത്തിയ തനിക്ക് ലഭിച്ച സ്വീകരണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. എനിക്ക് നൽകുന്ന ഓരോ വോട്ട് മണ്ഡലത്തിൻ്റെയും, തുറക്കുളം മാർക്കറ്റിൻ്റെയും സമൂല വികസനത്തിനായിരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി.
മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എം. ഇഖ്ബാൽ, തിരഞ്ഞെടുപ്പ് കമ്മിറ്റി ജോയിന്റ് കൺവീനർ സലീം പഴുന്നാന, തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം തൗഫീഖ്,ഹമീദ്, മുസമ്മിൽ തങ്ങൾ, നാസർ തുടങ്ങിയവർ സംബന്ധിച്ചു…