ബഹ്‌റൈൻ ഡെപ്യൂട്ടി കിംഗ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടി കാഴ്ച നടത്തി

മനാമ : ബഹ്‌റൈൻ ഡെപ്യൂട്ടി കിംഗ്, ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി.സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള എല്ലാ പ്രാദേശിക, ആഗോള ശ്രമങ്ങളെയും ബഹ്‌റൈൻ പിന്തുണയ്‌ക്കുന്നുവെന്ന് ചർച്ചയിൽ ഡെപ്യൂട്ടി കിംഗ് അറിയിച്ചു , പ്രാദേശികവും ആഗോളവുമായ വികസനത്തിന് അടിത്തറയായി ഇത്തരം ശ്രമങ്ങൾ രൂപപെടുമെന്നും , അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയും അതിന്റെ അനുബന്ധ രാജ്യങ്ങളും ഇത്തരം കാര്യങ്ങൾ ഏകീകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു .ഗാസ മുനമ്പിൽ മാനുഷിക സഹായങ്ങൾ, ഭക്ഷണം, വെള്ളം, വൈദ്യുതി, വൈദ്യസഹായം, സിവിലിയൻ സംരക്ഷണം എന്നിവ നൽകേണ്ടതിന്റെ പ്രാധാന്യവും .കൂടാതെ പ്രാദേശിക സുരക്ഷയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘർഷം കുറയ്ക്കുന്നതിനും സമാധാന ശ്രമങ്ങൾക്കുമുള്ള ബഹ്‌റൈൻ്റെ പിന്തുണയും ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ചർച്ചയിൽ പറഞ്ഞു
ബഹ്‌റൈനും യുണൈറ്റഡ് സ്റ്റേറ്റ്‌സും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴംവും , ഇത് വിവിധ തലങ്ങളിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതായും ,സുരക്ഷ, പ്രതിരോധം, നൂതന സാങ്കേതിക വിദ്യ, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സംയുക്ത ബഹ്‌റൈൻ-യുഎസ് സഹകരണത്തിനുള്ള അടിസ്ഥാനശിലയായി സമഗ്ര സുരക്ഷാ ഏകീകരണവും സമൃദ്ധി കരാർ ആയ സി-സിപ പ്രാധാന്യവും കൂടികാഴ്ചയിൽ ചർച്ച ആയി . കൂടി കാഴ്ചയിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും  പങ്കെടുത്തു.