ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ മയക്കുമരുന്ന് നിയന്ത്രണ ഏജൻസികളുടെ ഡയറക്ടർമാർ സലാലയിൽ യോഗം ചേർന്നു.

By: Ralish MR , Oman

ഒമാൻ : ഗൾഫിലെ അറബ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിലെ – രാജ്യങ്ങളിലെ മയക്കുമരുന്ന് നിയന്ത്രണ ഏജൻസികളുടെ ഡയറക്ടർമാരുടെ മുപ്പത്തിയഞ്ചാമത് യോഗത്തിനു ദോഫാർ ഗവർണറേറ്റിലെ സലാലയിലെ വിലായത്തിൽ തുടക്കമായി.മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയ്‌ക്കെതിരെയുള്ള സംയുക്ത സഹകരണം വർധിപ്പിക്കുക, ക്യാരിയർമാരെയും മയക്കുമരുന്ന് വ്യാപാരികളെയും നേരിടുന്നതിനുള്ള വിവരങ്ങളും രീതികളും കൈമാറുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. റോയൽ ഒമാൻ പോലീസ് നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബിൻ സാലിഹ് അൽ ഫിലാത്തിയുടെ നേതൃത്വത്തിലായിരുന്നു സലാലയിൽ യോഗം നടന്നത്, യോഗം  നാളെ സമാപിക്കും.