ബഹ്റൈൻ : ” ഡിസ് കവർ അമേരിക്ക ഷോപ്പിംഗ് ഫെസ്റ്റിവൽ ലുലു ഹൈപ്പർമാർകെറ്റിൽ തുടക്കം കുറിച്ചു .വ്യത്യസ്തമായ അമേരിക്കൻ ഉൽപന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത് ബഹ്റിനിലെ അമേരിക്കൻ എംബസി ചാർജ് ഡി അഫ്ഫയെര്സ് മാഗി നർദി വാരാഘോഷം ഉദ്ഘാടനം ചെയ്തു.
അമേരിക്കൻ ഭക്ഷ്യവിഭവങ്ങൾ, ചിൽഡ് ഉൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവ യുടെ ശേഖരം മാർകെറ്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട് . പുതിയ അമേരിക്കൻ ഉൽപന്നങ്ങൾ പരിചയപ്പെടാനുള്ള അവസരമായാണ് ഡിസ്കവർ അമേരിക്ക വാരാഘോഷം ഒരുക്കുന്നതെന്ന് മാഗി നർദി പറഞ്ഞു. നിരവധി ഓഫറുകളും മേളയോടൊപ്പം ഒരുക്കിയിട്ടുള്ളതായി ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസെർ രൂപവലാ പറഞ്ഞു ഒക്ടോബർ ഏഴു വരെ ആണ് ഡിസ് കവർ അമേരിക്ക ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നത്.