ഒമാൻ : ഒ .ഐ.സി.സി ഒമാൻ നാഷ്ണൽ കമ്മിറ്റി പിരിച്ചുവിട്ട നടപടി ഒരുവിധത്തിലും ന്യായീകരിക്കാൻ പറ്റാത്ത ഒന്നാണെന്ന് ഒ .ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കുരിയാക്കോസ് മാളിയേക്കൽ പറഞ്ഞു . ഏറ്റവും മികവാർന്ന പ്രവർത്തനം കൊണ്ട് ഗൾഫ് മേഖലയിൽ തന്നെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഒ .ഐ.സി.സി നാഷണൽ കമ്മിറ്റിയുടെ പിരിച്ചുവിടൽ കെ.പി.സി.സി അധ്യക്ഷന്റെ അറിവോടുകൂടിയാണ് എന്ന് വിശ്വസിക്കുന്നില്ല കാരണം ഒമാനിലെ സാഹചര്യങ്ങൾ നന്നായി അറിയാവുന്ന നേതാവാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ . സംഘടനയ്ക്കും പാർട്ടിക്കും ഉള്ളിൽ നിന്നുകൊണ്ട് എന്നും പാർട്ടി -സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയിട്ടുള്ള ഗ്ലോബൽ ചെയർമാന്റെ കുടില ബുദ്ധിയാണ് ഈ നീക്കത്തിന് പിന്നിലെന്ന് എല്ലാവർക്കും അറിയാം . സ്വന്തം സംഘടനാ പാടവം കൊണ്ട് ഒരു തരത്തിലും നേതൃത സ്ഥാനത്തേക്കു എതാൻ സാധിക്കില്ല എന്ന് ആരെക്കാളും നന്നായിഇവർക്കറിയാം . ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം അറിയാതെ സ്വന്തം സാമ്പത്തിക നേട്ടത്തിനായി പലവട്ടം സംഘടനയെ ചതിച്ച ചരിത്രം ഇവരിൽ നിന്നും ഉണ്ടായിട്ടുണ്ട് . വിവിധ റീജിയണൽ കമ്മിറ്റി നേതാക്കളെ വിളിച്ചു പ്രലോഭിപിപ്പിച്ചും , അതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും സംഘടനയെ കൈക്കലാക്കാൻ ഇവർ തുടങ്ങിയ പ്രവർത്തനത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട് . സംഘടനയോട് അഭിപ്രായവ്യത്യസം ഉള്ളവർ പാർട്ടിയുടെയും, രാജ്യത്തിന്റെയും നിർണ്ണായക നിമിഷങ്ങളിൽ എല്ലാം മറന്നു ഒറ്റകെട്ടായി നിൽക്കുന്നവർ ആണ് . എന്നാൽ ഗ്ലോബൽ ചെയർമാൻ ഉൾപ്പടെയുള്ളവർ ആകട്ടെ എക്കാലത്തും ഇതിനു വിരുദ്ധമായ നിലപടാന് സ്വീകരിച്ചിട്ടുള്ളത് . സംഘടനയെ തള്ളിപ്പറയുകയും, നിർണ്ണായക സന്ദർഭങ്ങളിൽ പുറകിൽ നിന്ന് കുത്തി വീഴ്ത്തുകയും ചെയുന്ന ഇവർക്ക് ഒമാനിലെ പൊതു സമൂഹത്തിൽ എന്തെങ്കിലും സ്വീകാര്യത ഉണ്ടെങ്കിൽ അത് ഒ .ഐ.സി.സി നാഷണൽ കമ്മിറ്റിയുടെ മേൽവിലാസത്തിൽ ഉണ്ടായതാണ് . പത്ര വാർത്തകളിൽ ഇടം നേടാൻ സ്ഥാനമാനങ്ങൾ രാജിവെച്ചു എന്ന് പറയുകയും പിന്നീട് അതെ സ്ഥാനങ്ങൾ ഉപയോഗിച്ച് തന്നെ പൊതുസമൂഹത്തിൽ വിരാജിക്കുകയും ചെയുന്ന ഇവർ ഒ .ഐ.സി.സി നാഷണൽ കമ്മിറ്റി പിരിച്ചു വിടുവിപ്പിച്ചതിലൂടെ എന്താണ് നേടിയത് എന്ന് വ്യ്കതമാക്കണം .ഇന്നത്തെ ഗ്ലോബൽ ചെയർമാൻകഴിഞ്ഞ 11 വർഷത്തോളം ഒ ഐ സി സി ഗ്ളോബൽ ഓർഗനൈസിങ്ങ് സെക്രട്ടറി എന്ന പദവിയിൽ ഇരുന്ന വ്യക്തിക്ക് ആ സ്ഥാനത്തു ഇരുന്നു കൊണ്ട് എന്തെങ്കിലും തരത്തിലുള്ള നേട്ടം സംഘടനക്ക് നൽകാൻ സാധിച്ചിട്ടുണ്ടോ . അഞ്ചുപേരെ വെച്ചെങ്കിലും ഒരു യുണിറ്റ് ഉണ്ടാക്കുവാനോ പ്രവാസി സമൂഹം ഏറ്റവും വലിയ വി വെല്ലുവിളികൾ നേരിട്ട സമയത്തു പ്രവർത്തകരെ ഏകോപിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകാനോ ഇവർക്ക് സാധിച്ചോ . സംഘടനയെ വി വരുതിയിലാക്കി സാമ്പത്തിക നേട്ടങ്ങൾ നേടാൻ ഏതറ്റവും വരെ പോകുവാൻ ഇവർക്ക് മടിയില്ല കുറച്ചു കാലം എം മുൻപ് ഒമാനിലെ ഇന്ത്യക്കാരുടെ പൊതുവാദിയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിനു കീഴിൽ മലബാർ വിഭാഗം അനുവദിച്ചപ്പോൾ അതിലെ പ്രധാന ഭാരവാഹിത്വം ഒ .ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡണ്ടിന് ലഭിച്ചപ്പോൾ അതിൽ കലിപൂണ്ട ഇവർ സംഘപരിവാർ പോലും നടത്താത്ത രീതിയിലുള്ള തരംതാണ വർഗീയ പ്രചാരണവുമായി മുന്നോട്ട് വരികയുണ്ടായി . സ്വന്തം താല്പര്യം സംരക്ഷിക്കാൻ ഏതറ്റവും വരെ പോകാൻ തയ്യാറാകും എന്നതിന് ഇനിയും നിരവധി ഉദാഹരണം ഉണ്ട് . കോവിഡ് മഹാമാരിയുടെ സമയത്തു ഏറ്റവും മികച്ച പ്രവർത്തനം നടത്തിയതിനു പൊതുസമൂഹത്തിന്റെ ആദരവ് നേടിയ ഒ .ഐ.സി.സി നാഷണൽ കമ്മിറ്റിയെ പിരിച്ചു വിട്ട തീരുമാനം പുനഃപരിശോധിക്കാൻ കെ.പി.സി.സി യെ നേരിട്ട് സമീപിക്കാൻ ശ്രമിക്കും . ഇക്കാര്യത്തിൽ ഒ .ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയിലെ മറ്റു ഭാരവാഹികളുമായി സംസാരിച്ചു ഉടൻ തതീരുമാനം ഉണ്ടാക്കുമെന്നും കുരിയാക്കോസ് മാളിയേക്കൽ പറഞ്ഞു