ദമ്മാം: ദമ്മാം ഇൻ്റർനാഷണൽ ഇന്ത്യൻ സ്ക്കൂളിൽ നിന്നും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മയായ ദമ്മാം ഇൻറർനാഷണൽ ഇന്ത്യൻ സ്‌കൂൾ പേരൻറ്സ് അസോസിയേഷൻ (ഡിസ്പാക്) ടോപ്പേഴ്സ് അവാർഡ് സമ്മാനിച്ചു. കോവിഡ് നിബന്ധനകൾ പാലിച്ച് ദാറസ്സിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡിസ്പാക് പ്രസിഡൻറ് സി.കെ ഷഫീഖ് അധ്യക്ഷനായിരുന്നു.
പ്രവാസി സമ്മാൻ പുരസ്കാര ജേതാവും, ഇറാം ഗ്രൂപ് സി.എം.ഡിയുമായ ഡോക്ടർ സിദ്ദീഖ് അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം ജീവിത മൂല്ല്യങ്ങൾ കൂടി കൈവരിക്കുേമ്പാഴാണ് ഒരാളുടെ വിദ്യാഭ്യാസം പൂർണ്ണമാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളെ അറിഞ്ഞു വളരാനുള്ള അവസരങ്ങൾ കോവിഡ് കാലം നഷ്ടപ്പെടുത്തിയെങ്കിലും ഓൺലൈൺ പഠനമുൽപടെയുള്ള പുതിയ അറിവുകളിലേക്ക് നാം എത്തപ്പെട്ടതിനെ പ്രതീക്ഷയോടെ കാണേണ്ടതുണ്ട്. ഇന്ത്യയിലെ ആകർഷകമായ ഉേദ്യാഗ മേഖകളിൽ എത്തിപ്പെടാൻ അനുഗുണമായ രീതിയിൽ സൗദിയിൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളും, പരിശീലന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരി നിരവധി രക്ഷിതാക്കളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് നിരവധി വിദ്യാർത്ഥികൾക്ക് യഥാസമയം ഫീസ് നൽകാൻ സാധിക്കാതെ പഠനം മുടങ്ങുന്ന അവസ്ഥകൾ കാരണമാകുന്നുണ്ട്. ഇത്തരം വിദ്യാർത്ഥികളുടെ പഠനം മുന്നോട്ട് കൊണ്ട് പോകുവാൻ ഇന്ത്യൻ സമൂഹത്തിലെ സംഘടനകളും, ഇന്ത്യൻ കമ്പനികളും മുന്നോട്ട് വരണമെന്നും ഇറാം ഗ്രൂപ്പിെൻറ നിസ്സീമ പിന്തുണ ആദ്യമായി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സർഗാത്മകതയെ തളർത്തിക്കളഞ്ഞ കോവിഡ് കാലഘട്ടത്തിലെ ഒരോ അനുമോദനങ്ങളും , കൂടുതൽ ഊർജസ്വലതയോടെ മുന്നാട്ട് കുതിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കട്ടെയെന്നും ഡോ: സിദ്ദീഖ് അഹമ്മദ് ആശംസിച്ചു.
ദമ്മാം ഇൻ്റർനാഷണൽ ഇന്ത്യൻ സ്ക്കൂൾ പ്രിൻസിപ്പൾ മെഹ്നാസ് ഫരീദ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ ഇതുവരെ കഴിഞ്ഞ ചുറ്റുപാടുകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു മേഖലയിലേക്കാണ് എത്തിച്ചേരാൻ പോകുന്നതെന്നും, സൗദിയുടെ സുരക്ഷിതത്തിൽ നിന്നു മാറി കിട്ടിയ പുതിയ സാഹചര്യങ്ങളിൽ ലഭ്യമാകുന്ന സ്വാതന്ത്ര്യം മാതാപിതാക്കളുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്ന മൂല്യങ്ങളോടെ കാത്തുസൂക്ഷിക്കണമന്നും പ്രിൻസിപ്പൾ ആവശ്യപ്പെട്ടു. പ്ലസ് ടു, പത്താം ക്ലാസ് മികച്ച വിജയം നേടിയ പ്ലസ് ടു വിഭാഗത്തിലെ ഉസ്മാഖാൻ, ആദിത് ജയിൻ, അഭയ്കൃഷ്ണ, വിഷ്ണു മോയ്ത്തുകുടി, പത്താം ക്ലാസിലെ വിജയികളായ ആരവ് ഗുരുപ്രസാദ് കമ്മത്ത്, അസ്ന ഷെഫീഖ, നാഹൂർ മീരാൻ, അയ്ന മാർട്ടിൻ എന്നീ വിദ്യാർത്ഥികൾക്ക് അവാർഡുകൾ സമ്മാനിച്ചു. ഡിസ്പാക് കുടുബത്തിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളായ നിരഞ്ജൻ ബിൻസ്, ജ്യോതികാ അനിൽകുമാർ, മുഹമ്മദ് റഫാൻ, ആകാശ് ഗംഗ എന്നിവർക്കും മെമെന്റോ സമ്മാനിച്ചു. ആക്ടിംഗ് ജന:സെക്രട്ടറി നജീബ് അരഞ്ഞിക്കൽ നിയന്ത്രിച്ച പരിപാടിക്ക് വൈസ് പ്രസിഡൻ്റ് താജു അയ്യാരിൽ സ്വാഗതവും മുജീബ് കളത്തിൽ നന്ദിയും പറഞ്ഞു. ഷമീം കാട്ടാക്കട, സാദിഖ് അയ്യാലിൽ, അസ്‌ലം ഫറോക്, അനിൽ കുമാർ , ഗംഗാധരൻ, ബിൻസ് മാത്യു, നാസർ കടവത്ത് എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. ഉസൈർ ഖാൻ ഖിറാഅത്ത് നടത്തി.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഡിസ്‌പാക് ടോപ്പേഴ്സ് അവാർഡ് സമ്മാനിച്ചു.
By : Mujeeb Kalathil