മസ്കറ്റ് :പുതിയ വാഹനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക വാഹന വിതരണ ഏജൻസി ഉപഭോക്താവിന് 33.914റിയാൽ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു മസ്കറ്റിലെ ഉപഭോക് ത്ര സംരക്ഷണ അതൊറിറ്റി (സി. പി. എ) ഉപഭോക്താവ് പ്രാദേശിക ഡീലറിൽ നിന്ന് വാങ്ങിയ വാഹനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് തകരാർ പരിഹരിക്കാൻ ആവശ്യപ്പെടുകയും ഡീലർ മതിയായ സാങ്കേതിക പരിഹാരം പരിഹരിക്കാതെ വന്നതോടെയാണ് ഉപഭോക്താവ് സി. പി. എ യെ സമീപിച്ചത്.പരാതി സി പി എ യുടെ സാങ്കേതിക വിഭാഗം പരിശോധിക്കുകയും തകരാർ ബോധ്യപെടുകയും ചെയ്തു സാധാരണ പുതിയ വാഹനങ്ങളിൽ കാണുന്ന പ്രശ്നം അല്ലെന്നു മനസ്സിലാക്കുകയും
ഡീലറുമായിനടത്തിയ ചർച്ചയിലൂടെ വാഹനത്തിന്റെ മുഴുവൻ തുകയും ഉപഭോക്താവിന് തിരിച്ചുനൽകാൻ സമ്മതിക്കുകയായിരുന്നു.രാജകീയ ഉത്തരവ് 66/2024 ഉത്തരവിൽ വിവരിച്ച പ്രകാരം ഉപഭോക്തൃ സംരക്ഷണ നിയമം ആർട്ടിക്കിൾ 16 പ്രകാരമാണ് ഉപഭോക്താവിന് നൽകിയ തുക തിരിച്ചു കിട്ടിയത്.