ബഹ്‌റൈൻ : ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.ഓൺലൈൻ ആയി നടത്തിയ പരുപാടിയിൽ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ സമൂഹവുമായി നേരിട്ട് സംവദിച്ചു .അടിയന്തിര,സാധാരണമല്ലാത്ത കോൺസുലർ, തൊഴിൽ പ്രശ്നങ്ങൾ എന്നിവ ഓപ്പൺ ഹൗസിൽ ചർച്ച ആയി . ദീർഘകാലമായി ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻ ഹരികൃഷ്ണ മാർച്ച് 2-ന് ഇന്ത്യയിൽ തിരിച്ചെത്തി. സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച സയന്ന റാച്ചിട്ടി യാത്ര തിരിച്ചു . ദുരിതത്തിലായ മൂന്ന് ഇന്ത്യൻ സ്ത്രീകളെയും വിജയകരമായി നാട്ടിലെത്തിച്ചു. അംബാസഡർ തദ്ദേശ സ്വയംഭരണ അധികാരികളോട് നന്ദി രേഖപ്പെടുത്തി ലേബർ മാർക്കറ്റ് റെഗുലാരിറ്റി അതോറിറ്റി (LMRA), ഇമിഗ്രേഷൻ അധികാരികൾ, കൂടാതെ ICRF ഉൾപ്പെടെയുള്ള ഇന്ത്യൻ അസോസിയേഷനുകൾ,എൻആർഐ കൗൺസിൽ, ബുദയ്യ ഗുരുദ്വാര, ഇന്ത്യൻ ക്ലബ്ബ് , ബികെഎസ് എന്നിവർ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സഹായം നൽകിയതായും ഇത്തരം പിന്തുണ നൽകിയതിന് എല്ലാവരോടും നന്ദി പറയുന്നതായും അംബാസഡർ പറഞ്ഞു.