ഷാർജ: അൽ ഫയ മരുഭൂമിയിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി ഷാർജ പോലീസ്. മരുഭൂമിയിൽ അനധികൃത പ്രവർത്തനങ്ങൾ പതിവാകുകയും ഇത് പലപ്പോഴും ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് തീരുമാനം എന്ന് പോലീസ് വ്യക്തമാക്കി. വിനോദത്തിനായി പ്രദേശം സന്ദർശിക്കുന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മണൽ നിറഞ്ഞ പ്രദേശങ്ങളിൽ സ്റ്റണ്ട് ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. സുരക്ഷാനിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാത്തത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് അൽ ഫയ പൂർണമായും അടച്ചതെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.