ബഹ്റൈൻ : സംസ്കൃതി ബഹ്റിന്റെ 2021 – 2022 പ്രവർത്തന വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു . പ്രവീൺ നായർ പ്രസിഡണ്ടും റിതിൻ രാജ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള 9 അംഗ കമ്മിറ്റിയെയാണ് ജൂൺ 4 ന് സൂംമിലൂടെ നടന്ന വാർഷിക ജനറൽ മീറ്റിംഗിൽ തിരഞ്ഞെടുത്തത് .
ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീ സന്ദീപ് വാചസ്പതി , ഭാരതീയ ജനത പാർട്ടിയുടെ വിദേശകാര്യ വകുപ്പിലെ മിഡിൽ ഈസ്റ്റ് ഇൻ ചാർജ് ശ്രീ മോത്തി കൗൾ എന്നിവർ സന്നിഹിതരായിരുന്നു .
മറ്റ് കമ്മിറ്റി അംഗങ്ങൾ – പങ്കജ് മാലിക്ക് (വൈസ് പ്രസിഡണ്ട് ), ലിജേഷ് ലോഹിതാക്ഷൻ (ജോയിന്റ് സെക്രട്ടറി ), സുധീർ തെക്കേടത്ത് (ട്രെഷറർ), അനിൽ കുമാർ പിള്ള ( മെമ്പർഷിപ്പ് സെക്രട്ടറി), ആനന്ദ് സോണി (മെമ്പർ), വെങ്കട്ട് സ്വാമി (മെമ്പർ ), നീലകണ്ഠൻ മുരുകൻ (മെമ്പർ).
ഇത് കൂടാതെ പുതിയ റീജിയണൽ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും നിലവിൽ വന്നു.
ചാരിറ്റിയും , പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമവും മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾക്കായിരിക്കും സംസ്കൃതി ബഹ്റൈൻ കൂടുതൽ ഊന്നൽ കൊടുക്കുക എന്ന് പ്രസിഡണ്ട് ശ്രീ പ്രവീൺ നായർ അറിയിച്ചു .
കഴിഞ്ഞ പത്തു വർഷത്തോളമായി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ വളരെ അധികം സംഭാവനകൾ നല്കാൻ സാധിച്ചിട്ടുള്ള സംഘടനയാണ് സംസ്കൃതി ബഹ്റൈൻ .