കുവൈറ്റ് : വഫ്ര യിലെ ഫാമിൽ ജോലി ചെയ്യുന്ന ബസ് ഡ്രൈവർ 11 കെ.വി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. വഫ്ര കാർഷിക മേഖലയായ റോഡ് 400 ലെ 11 കെ.വി ഓവർഹെഡ് ലൈനിലാണ് അപകടം ഉണ്ടായത്. പാകിസ്ഥാൻകാരനായ പ്രവാസിയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് വൈദ്യുതി മന്ത്രാലയം . എമർജൻസി സംഘങ്ങളുടെ നേതൃത്വത്തില്‍ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.







