അബുദാബി: ദുബായിൽ പ്രവാസികളുടെ തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. നിലവില്‍ രണ്ട് വര്‍ഷ കാലാവധിയിലാണ് തൊഴില്‍ വിസകള്‍ നൽകുന്നത് . തൊഴില്‍ പെര്‍മിറ്റുകള്‍ എടുക്കുന്നതിനുള്ള ചെലവ് കുറയ്ക്കണമെന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.യുഎഇയിലെ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് തൊഴില്‍ വിസകള്‍ അനുവദിക്കുന്നത്. തൊഴില്‍ പെര്‍മിറ്റില്ലാതെ യുഎഇയില്‍ ജോലി ചെയ്യുന്നത് കുറ്റകരവുമാണ്.പ്രൊബേഷന്‍ പീരിഡ് കഴിഞ്ഞ് തൊഴിലാളികള്‍ ഒരു തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്യണമെന്ന കമ്മിറ്റിയുടെ ശുപാര്‍ശ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചു. എന്നാല്‍ തൊഴിലുടമ അനുമതി നല്കുകയാണെങ്കില് ഈ നിബന്ധന ഒഴിവക്കാനും കഴിയും