ബഹ്‌റൈനിൽ ആദ്യത്തെ ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

ബഹ്‌റൈൻ : സാർ ആട്രിയം മാളിൽ ആദ്യത്തെ ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യുന്ന സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.വൈദ്യുതി, ജലകാര്യ മന്ത്രി എഞ്ചിനീയർ  വെയ്ൽ ബിൻ നാസർ അൽ മുബാറക്, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇഡബ്ല്യുഎ) സിഇഒ ഷെയ്ഖ് നവാഫ് ബിൻ ഇബ്രാഹിം അൽ ഖലീഫ എന്നിവരാണ് ആദ്യത്തെ ഇലക്ട്രിക് കാറുകൾ ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്.ബഹ്‌റൈൻ ഇക്കണോമിക് വിഷൻ 2030 ന്റെ ഭാഗമായി ആണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത് . പരിസ്ഥിതി സഹൃദ കാറുകളുടെ ഇറക്കുമതി ഉടൻ ആരംഭിക്കുമെന്നും അധികൃതർ മുൻപ് വ്യക്തമാക്കിയിരുന്നു . ഈ മേഖലയിലെ പ്രവർത്തിക്കുന്ന കമ്പനി ആയ “സീമെൻസ്” ആണ് ഇലക്ട്രിക് കാർ ചാർജർ ഇൻസ്റ്റാൾ ചെയ്തതെന്നും പുതിയ സ്റ്റേഷൻ ഇലക്ട്രിക് കാറുകളെയും സംവിധാനത്തിനു സഹായകരമാകുമെന്നും അധികൃതർ അറിയിച്ചു .ഭാവിയിൽ ബഹ്‌റിന്റ്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സ്റ്റേഷനുകൾ തുറക്കും . പരിസ്ഥിതി സഹൃതമായ പ്രവർത്തങ്ങൾക്ക് പൂർണ പിന്തുണ ആണ് ബഹ്‌റൈൻ നൽകുന്നതെന്നും അധികൃതർ അറിയിച്ചു