മെട്രോപൊളിറ്റിയൻസ് എറണാകുളത്തിന്റെ പ്രഥമ യോഗം ചേർന്നു

ഒമാൻ: ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ മെട്രോപൊളിറ്റിയൻസ് എറണാകുളത്തിന്റെ ഒമാൻ ചാപ്റ്ററിന്റെ പ്രഥമ യോഗം റൂവി ഗോൾഡൻ ട്യൂലിപ് ഹോട്ടലിൽ വെച്ച് നടന്നു . ചടങ്ങിൽ ഒമാൻ ചാപ്റ്റർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അംഗങ്ങൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു.ഒമാനിലുള്ള എറണാകുളം ജില്ലക്കാരായ എല്ലാവരെയുംഒരുമിച്ച് അണിനിരത്തുക എന്നതിനൊപ്പം അവരുടെ ക്ഷേമത്തിനും , പ്രവാസ ജീവിതത്തിൽ സ്വാഭാവികമായും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുകയും ചെയ്യുക അതോടൊപ്പം കലാ സാംസ്കാരിക വാസനകളെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് സംഘടനയുടെ ലക്ഷ്യമെന്നും , ജാതി – മത-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായാണ് സംഘടന പ്രവർത്തിക്കുക എന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് സിദ്ദിക്ക് ഹസ്സൻ പറഞ്ഞു . സംഘടനയുടെ പ്രവർത്തന രീതികളെ കുറിച്ചും , അതോടൊപ്പം സംഘടന നടപ്പിൽ വരുത്തുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു . പരിപാടിയുടെ തുടക്കത്തിൽ എറണാകുളം ജില്ലയുടെ ചരിത്ര പ്രാധാന്യവും, ഐതിഹ്യവും , നേട്ടങ്ങളും വിവരിക്കുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു .അതോടൊപ്പം ഇന്ത്യയിലെ തന്നെ പ്രമുഖ കലാലയങ്ങളായ മഹാരാജാസ്, സെന്റ് തെരേസാസ് എന്നിവ ഉൾപ്പടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂർവ വിദ്യാർത്ഥികൾക്ക് വർഷങ്ങൾക്കു ശേഷം വീണ്ടും കാണുവാനും ഓർമകൾ പുതുക്കുവാനും സഹായിച്ചു . ട്രെഷറർ എൽദോ മണ്ണൂർ നന്ദി പറഞ്ഞു , വനിതാ വിഭാഗം കോ ഓർഡിനേറ്റർ ദിൻജു .കെ. പരിപാടി നിയന്ത്രിച്ചു.