ഒമാൻ :സ്വകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തുന്നതിനും പരിഹാര മാർഗങ്ങൾക്ക് രൂപം നൽകുകയുമടക്കം ലക്ഷ്യങ്ങൾ മുൻനിർത്തി ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴിൽ വിദേശ നിക്ഷേപക കമ്മിറ്റി രൂപവത്കരിച്ചു. ചേംബർ ബോർഡ് അംഗമായ അബ്ദുലത്തീഫ് ഉപ്പളയാണ് കമ്മിറ്റിയുടെ ചെയർമാൻ. ഡേവിസ് കല്ലൂക്കാരൻ, അഹമ്മദ് റഈസ് , ഡോ.തോമസ് അലക്സാണ്ടർ , ശൈഖ് ജുലന്ദ അൽ ഹാശ്മി , അഹമ്മദ് സുബ്ഹാനി , നാജി സലീം അൽ ഹാർത്തി ,ആൽവിൻ ജിയോവാണി പിയാസൊല്ല, എന്നിവരാണ് കമ്മിറ്റിയിലെ മറ്റും അംഗങ്ങൾ. ഷുറൂഖ് ഹമെദ് അൽ ഫാർസിയാണ് 2023-26 വർഷത്തേക്കുള്ള കമ്മിറ്റിയുടെ കോഓഡിനേറ്റർ. ചെയർമാൻ അബ്ദുലത്തീഫിെൻറ അധ്യക്ഷതയിലും നിയമ ഉപദേഷ്ടാവ് അൽ ഖസ്ബിയുടെ സാന്നിധ്യത്തിലും നിക്ഷേപക കമ്മിറ്റിയുടെ പ്രഥമ യോഗം കഴിഞ്ഞ ദിവസം ചേംബറിൽ നടന്നു. യോഗത്തിൽ കമ്മിറ്റിയുടെ ഘടനയും പ്രവർത്തനരീതിയും നിയമാവലിയും ഷുറൂഖ് ഹമെദ് അൽ ഫാർസി അവതരിപ്പിച്ചു. ഡേവിസ് കല്ലൂക്കാരനെ കമ്മിറ്റിയുടെ വൈസ് ചെയർമാനായി യോഗത്തിൽ ഏകകണ്ഠേന തെരഞ്ഞെടുത്തു.