സൗദിയിലേക്ക് നുഴഞ്ഞു കയറ്റക്കാരെ എത്തിച്ച വിദേശിക്ക് തടവുശിക്ഷ

റിയാദ്: സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിയ അറബ് പൗരന് തടവുശിക്ഷ. അഞ്ചു വര്‍ഷം തടവു ശിക്ഷ നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറബ് പോരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അയല്‍രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ സൗദിയിലെത്തിക്കാന്‍ ഇയാള്‍ സഹായിച്ചതായി കണ്ടെത്തി. നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനായി 15000 റിയാല്‍ ഇയാള്‍ വാങ്ങിയതായും കണ്ടെത്തി. തുടര്‍ന്നാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.