ഒമാൻ :രാജ്യത്തെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അക്ബർ ട്രാവൽസിന്റെ നാലാമത്തെ ബ്രാഞ്ച് റൂവിയിൽ സുൽത്താൻ ഖാബൂസ് മസ്ജിദിനു സമീപം പ്രവർത്തനം ആരംഭിച്ചു . ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ എയർലൈൻ കമ്പനികളുടെ പ്രതിനിധികൾ , ട്രാവൽ ഏജന്റുമാർ , സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു . ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (അയാട്ട) രജിസ്റ്റർ ചെയ്ത അക്ബർ ട്രാവൽസിന്റെ ഒമാനിലെ നാലാമത്തെ ശാഖയാണിത്. മസ്കത്തിലും ഗൂബ്രയിലുമാണ് മറ്റുള്ളവ പ്രവർത്തിക്കുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി സമീപഭാവിയിൽ ഒമാനിൽ അഞ്ച് പുതിയ ശാഖകൾകുടി തുറക്കുമെന്നും അക്ബർ ട്രാവൽസിന് ലോകമെമ്പാടുമുള്ള 155 ശാഖകളുടെ ആഗോള ശൃംഖലയും മറ്റ് നെറ്റ്വർക്ക് സംവിധാനം വഴി ഏറ്റവും വേഗത്തിൽ കുറഞ്ഞ ചിലവിൽ സേവനങ്ങൾ നൽകുന്നതിന് ഒപ്പം ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ശാഖകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ ഏജൻസിയാണ് തങ്ങളെന്നും അക്ബർ ഗ്രൂപ്പ് ചെയർമാൻ കെ.വി. അബ്ദുൽ നാസർ പറഞ്ഞു. ഒമാന്റെ സാമ്പത്തിക വളർച്ചക്ക് സഹായകമാകാനായി സ്വദേശി പൗരൻമാർക്ക് തൊഴിൽ അവസരങ്ങളും പരിശീലനവും അക്ബർ ട്രാവെൽസ് നൽകുന്നുണ്ട് . വലിയ സാധ്യതകളുള്ള ട്രാവൽ മേഖലയിൽ പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് അക്ബർ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് അക്ബർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷിയ നാസറും പറഞ്ഞു.