മനാമ : ബഹ്‌റിനിൽ വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി . കഴിഞ്ഞ ദിവസം 16,324 പേരിൽ നടത്തിയ പരിശോധനയിൽ 1450 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതിൽ 528 പേര് പ്രവാസികൾ ആണ് ഇതോടെ അകെ രോഗം ബാധിച്ചവരുടെ എണ്ണം 11,780 ആയി ഉയർന്നു . 1034 പ്റകാന് കഴിഞ്ഞ ദിവസം രോഗ മുക്തി നേടിയത് . 1,70,886 അകെ രോഗ മുക്തി നേടിയവർ . 664 പേർക്കാണ് കോവിഡ് കാരണം ബഹ്‌റിനിൽ ജീവ ഹാനി സംഭവിച്ചത് . 7,59,975 പേര് വാക്‌സിൻ ആദ്യ ഡോസും . 5,58,531 പേര് രണ്ടാം ഡോസും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു